FunRocks.iNOpen App Login



Malayalam Lyrics

Vishukkani Kavitha lyrics in malayalam | Vyloppilly Kavitha | #FunRocks-Kavitha

കവിത : #വിഷുക്കണി
രചന : #വൈലോപ്പിള്ളി

നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീരി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ
നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍ വനങ്ങളും
അതു നല്ലത് പക്ഷെ വിഹരിപ്പിതീ വെയിലില്‍
പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളില്‍ പണ്ടുകാലത്തിന്‍ നീണ്ട
ചൂടാണ്ട മാസങ്ങളില്‍ പൂവിട്ടൊരുല്ലാസങ്ങള്‍!

കൂട്ടുകാരോടും കൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങള്‍തന്‍ ഭിന്നഭിന്നമാം സ്വാദും
വയലിന്‍ കച്ചിപ്പുകമണവും സ്വര്‍ഗ്ഗത്തിലേക്കുയരും
വെണ്മുത്തപ്പത്താടിതന്‍ ചാഞ്ചാട്ടവും
കശുവണ്ടിതന്‍ കൊച്ചുകൊമാളിച്ചിരിയും
കണ്‍മഷി ചിന്നിയ കുന്നിമണിതന്‍ മന്ദാക്ഷവും

കടലിന്‍ മാറത്തു നിന്നുയരും കാറ്റില്‍
തെങ്ങിന്‍മടലില്‍ പച്ചോലകള്‍ കല്ലോലമിളക്കുമ്പോള്‍
വെട്ടിയ കുളങ്ങള്‍തന്‍ പഞ്ചാരമണല്‍ത്തിട്ടില്‍
വെട്ടവും നിഴലും ചേര്‍ന്നിയലും നൃത്തങ്ങളും
ഞാനനുഭാവിക്കയാണോര്‍മ്മയില്‍ ചുടുവെയിലില്‍
സാനന്ദം കളിചാര്‍ക്കും തൊഴര്‍തന്‍ ഘോഷങ്ങളും
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരംപോക്കും
ആ നാടാന്‍ ചക്കിന്‍ സ്‌നിഗ്ദ്ധമാം ഞരക്കവും!

ഹാ, വെളിച്ചത്തിന്നോമന്മകളെ
കണിക്കൊന്നപ്പൂവണിപ്പോന്മേടമെ
നല്ലനദ്ധ്യായത്തിന്റെ ദേവതേ
സുരോഷ്ണത്തെത്തൂനിഴലഴികളില്‍
കേവലം തടവില്‍ച്ചെര്‍ത്തുഗ്രവേനലിനെയും
എന്റെയീ മലനാട്ടില്‍ ഉത്സവക്കൊടിക്കീഴില്‍
ചെണ്ടാകൊട്ടിക്കും നിന്റെ ചാതുര്യമേന്തോതേണ്ടു?

മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം
മാവിന്‍ ചുനമണക്കും മേടത്തിന്റെ മടിയില്‍പ്പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍ പക്ഷിയോടോപ്പമേ വാഴ്ത്തിപ്പാടും
മുദ്ഗളം മലനാടു വേനലിന്നപദാനം

പിന്നെയുമൊന്നുണ്ടു
പണ്ടൊരു വെനലിലച്ഛന്‍ കണ്ണടച്ചെന്‍വീടെല്ലാം
പകലുമിരുണ്ടപ്പോള്‍
വന്നു ഞാന്‍ ഭദ്രേ
കണികാണാത്ത കൌമാരത്തിന്‍
ഖിന്നതയോടെ വിഷുനാളില്‍ നിന്‍തറവാട്ടില്‍

അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടന്‍ ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെന്‍ കണ്മിഴിപ്പൊത്തിക്കണി
കണ്ടാലുമെന്നോതി
ഞാന്‍ പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതം കൊന്നപ്പൂങ്കുല വാരിച്ചാര്‍ത്തി
സുന്ദരമന്ദസ്മിതം തൂകി നില്ക്കുന്നു നീയെന്‍ മുന്നില്‍

ലോലമായ് വിളര്‍ത്ത ഒന്നുമറിയാത്തൊരു
കുരുത്തോല പോലെഴും പെണ്ണിന്നിത്ത്രമേല്‍
കുറുമ്പെന്നോ
'പരിഹാസമോ കൊള്ളാം'
എന്ന് ഞാന്‍ ചോദിക്കെ അപ്പരിതാപത്തിന്നാഴം
പെട്ടന്നു മനസ്സിലായ്

ബാഷ്പ്പസങ്കുലമായ കണ്‍കളോട് 'അയ്യോ മാപ്പെ'
ന്നപ്പരിമൃദുപാണി നീയെന്റെ കൈയില്‍ ചെര്‍ക്കെ
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെന്‍ ജീവിതം
മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി !

തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും മൗഡ്യം ചിന്നിടും
പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ
നിന്റെ ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍

ഇങ്ങകായിലും
കായിട്ടുല്ലസിക്കുമീത്തൊടിയിങ്കലും
തൊഴുത്തിലും തുളസിത്തറയിലും
പതിവായ് തവ നാളം ദ്യോതിക്കേ
മമയത്‌നം പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്‍ പാടത്തിലും

കീഴടക്കുന്നുപോലും മനുജന്‍ പ്രകൃതിയെ
കീഴടക്കാതെ സ്വയം കീഴടങ്ങാതെ
അവളെ സ്‌നേഹത്തിനാല്‍ സേവിച്ചു വശയാക്കി
അരിയ സഖിയാക്കി വരിച്ചു പാലിക്കുകില്‍
നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്ങുമീ മണിക്കുട്ടന്‍

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും


#Vishu-Malayalam-Quotes #Vishu-Aashamsakal #നീളമേറുന്നു-ചൂടും #KAvithakal #Malayalam-Kavithakal #Vylopilli-Kavithakal #Vishu-Kavithakal #Vishu-Songs-Malayalam-Lyrics #Malayalam-FunRocks

Related Items

Malayalam Lyrics

Lilly Malarey Song | Joju George | MG Sreekumar Song : Lilly Malarey Movie : #Varavu Casts : Joju George, Arjun Ashokan, Saniya Iyyappan Singer: M. G. Sreekumar Music Directors: Abey Terrance
Like Reply Share

Malayalam Lyrics

Kochu Moosa Song | Pinvaathil | Preety George Song : Kochu Moosa Movie : #Pinvaathil Singer: Govind Prasad, Tanvi Nair Music Director: #Ethniq Lyricist: Preety George Genre: #Dance Year :
Like Reply Share

Malayalam Lyrics

Madham Madham Song | Pinvaathil | J.C. George Song : Madham Madham Movie: #Pinvaathil Singers: Govind Prasad, Adhil Rasheeda, Sajay ARS Music Directors: #Ethniq Lyricist: J.C. George Genre
Like Reply Share

Malayalam Lyrics

Pulse Song - Elisha Abrham | #Malayalam-Songs-Lyrics Song : PULSE Singer : Elisha Abraham Lyricist : Salvin Varghese, Vishnu M S Year : #2026 Adimudi padarum lahari Ithinividilloru pa
Like Reply Share

Malayalam Lyrics

Noolamala Song - #Agnivesh & Ganga Prakash Song : Noolamala Singer : #Agnivesh , Ganga Prakash Lyricist :DJ Agnivesh Year : #2026 Noolamala, ee kalil chuttum mala yeah Meenay maram
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle