FunRocks.iNOpen App Login



Malayalam Lyrics

ശരണമയ്യപ്പാ സ്വാമീ | #അയ്യപ്പ-ഭക്തി-ഗാനങ്ങള്‍

Song : ശരണമയ്യപ്പാ സ്വാമീ
Movie : #ചെമ്പരത്തി
Music: #ജി.ദേവരാജൻ
Lyricist: #വയലാർ.രാമവർമ്മ
Singer: #കെ.ജെ.യേശുദാസ്കോറസ്
Raaga: #ശാമ


ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
{2}

മണ്ഡലം നൊയമ്പു നോറ്റു - അക്ഷരലക്ഷം
മന്ത്രങ്ങള്‍ ഉരുക്കഴിച്ചൂ
പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി
പൊന്നമ്പലമല ചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം -(2)
സ്വാമിയേ ശരണം

പമ്പയില്‍ കുളിച്ചു തോര്‍ത്തി ഉള്ളിലുറങ്ങും
അമ്പലക്കിളിയെ ഉണര്‍ത്തി
പൊള്ളയായോരുടുക്കുമായ് പേട്ടതുള്ളി പാട്ടുപാടി
പതിനെട്ടാം പടിചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം -(2)
സ്വാമിയേ ശരണം

ശ്രീകോവില്‍ തിരുനടയിങ്കല്‍
കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍
പത്മരാഗപ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും
കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നൂ ഞങ്ങള്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ -(2)
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ -(2)
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ -(2)
സ്വാമി ശരണം അയ്യപ്പ ശരണം -(2)
സ്വാമിയേ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം -(2)
സ്വാമിയേ ശരണം..

സ്വാമിയേ ശരണമയ്യപ്പോ -
ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ
ശരണമയ്യപ്പോ


#അയ്യപ്പ-ഭക്തി-ഗാനങ്ങള്‍ #സ്വാമിയേ-ശരണമയ്യപ്പോ #ശരണമയ്യപ്പാ-സ്വാമീ #Ayyappa-Swami-Songs-Lyrics #Malayalam-Ayyappa-Swamy-Songs-Lyrics #Malayalam-Ayyappa-Bhakthi-Ganangal

Related Items

Malayalam Lyrics

Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle