FunRocks.iNOpen App Login



Malayalam Lyrics

Aana Song Lyrics | #Vedan | #Malayalam-Rap-Songs-Lyrics




(മലയാത്താ, മനുഷ്യൻ കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി. ജീവൻ കയ്യിൽ പിടിച്ച് കിടക്കുവാണ്. ഒന്ന് വരൂ....)

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

( ഒരു കാട്ടിൽ ഒരു കുട്ടിയാന അമ്മയോടൊപ്പം സന്തോഷത്തോടെ വിഹരിച്ചിരുന്നു. സന്തോഷത്തോടെ ..... )

ആകാശത്തൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ
ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദനയാരറിയാൻ
നൂറു പൂക്കളിൻ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആർ പറയാൻ
ജീവിതമെന്നോരോട്ടത്തിൽ വീണു പോയവരെ ആരു നിനക്കാൻ

( വിട്ടുകളയല്ലെ വീരാ, വിട്ടു കളയല്ലേ..)

എന്നെ അറുക്കും മഴുവേന്തും ഉടലിന് മീതേ തണൽ വിരിക്കും കനിയൂട്ടി പശിയടക്കും.
എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും.

ഇരുളിൽ താനെൻ പിറപ്പ്
ഇരുളിൽ തന്നെ മരിപ്പ്
ഇടയിൽ വാഴും വാഴ്വിൽ
ഞാനും വെട്ടം കാണും ഉറപ്പ്.

ഞാനെന്റെ വന്യതയിൽ ആനയെപ്പോൽ അലഞ്ഞു
വാരിക്കുഴിയതിൽ വീണു മനം മുറിഞ്ഞു
നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു കാട്ടിൽ,
യന്ത്രങ്ങൾ മുരണ്ടു
ജന്തുക്കൾ വിരണ്ടു.

(അമ്മ കാത്തിരിക്കുവാണ്. കാട്ടിൽ നിന്നും വന്ന കാറ്റതു പറഞ്ഞു. എനിക്കു പോകണം. എനിക്ക് പോയേ പറ്റൂ....)

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

I had to do it..these lyrics and your voice... it"s fire man


#Vedan-Songs-Lyrics #Aana-Song-Lyrics #Malayalam-Rap-Songs-Lyrics

Related Items

Malayalam Lyrics

Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share

Malayalam Lyrics

Inshallah Song - Hanan Shah & Fathima Jahan | #🌙   A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share

Malayalam Lyrics

Anuraga Thee Song | Dose Malayalam Movie | Siju Wilson Song : Anuraga Thee Movie : #Dose Casts : Siju Wilson, Drishya Raghunath Music : Gopi Sundar Lyrics : Nithin K Cheriyan Singer : Gopi
Like Reply Share

Malayalam Lyrics

En Poril Song | Achyuta Avataaram | Vaikom Vijayalakshmi Song : En Poril Movie : Achyuta Avataaram Cast : Aiswarya Rajesh Singer: Vaikom Vijayalakshmi Music Director: Prasanna Kumar M S Lyri
Like Reply Share

Malayalam Lyrics

Avarohanam Song | Athiradi | Tovino Thomas | Basil Joseph | Harishankar K S | Vishnu Vijay Song : Avarohanam Movie : #Athiradi Singers: Harisankar KS, Vishnu Vijay Music Directors: Vishnu Vija
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle