Open App
Login
Malayalam Lyrics
Ente Ponnu Swami | Ayyappa Song | MG Sreekumar Ayyappa Songs Lyrics
Singer:
#MG.Sreekumar
Lyrics: Rajeev Alunkal
Music: Salgin Kalappura
പല്ലവി
———
വേദാന്ത ഭൂതനാഥൻ അയ്യപ്പ സ്വാമി
ഹേമന്ത ചന്ദ്രനായ മണികണ്ഠ സ്വാമി
കനിവിൻ അരവണയായ് മധുരധാര അരുളണേ
ഉയിരിൻ കതിരവനായ് ഉദയകാന്തി എഴുതണേ
ഹൃദയമെന്ന നാളികേര ഭരണിയിൽ
അയ്യനെന്ന നെയ്യുരുകി നിറയണേ
ഇരുമുടി കടങ്ങളാകെ വീട്ടുവാൻ
കൊടുമുടി പടിത്തടങ്ങൾ ഏറ്റണേ
ശിവതരംഗ ധമനിയിൽ ഹരിലയിച്ച പോരുളിനെ
കണ്ടുനിന്നു തൊഴുതിടുമ്പോൾ തീരുമഖില സങ്കടം.
നാട്ടിലുള്ള നോവുകൾ മാലയിട്ട നാൾമുതൽ
കാടിനുള്ളിൽ കാത്തിരിക്കയാണു ദേവ താരകം
(വേദാന്ത ഭൂതനാഥൻ)
അനുപല്ലവി
——————
സകലസാരസ്വാമിയേ സുകൃത മകര ജ്യോതിയേ
സലില പമ്പ മനസിലൂടെ ഒഴുകുവാൻ തുണയ്ക്കണേ (2)
ഇടറിവീഴുവാൻ ഇടവരാതെയെൻ കളിയരങ്ങിൽ സ്വരവരങ്ങൾ തരികയെന്റെ ഗുരുനിധേ (2)
കീർത്തനങ്ങളായ നേർത്ത തിരികളെ
കണ്ണിലൂറും എണ്ണയിൽ നനച്ചുഞാൻ
കരുതലുള്ള എന്റെ പൊന്നു സ്വാമിയേ
കദനജാതകം തിരുത്തി നൽകണേ..
കഠിനജന്മ വഴികളിൽ ഗതിതടഞ്ഞ ശനിയുടെ
കുടിലതയ്ക്ക് നൽകുമുഗ്ര ശാസനയ്ക്കു വന്ദനം
കരിമുകിൽ കിനാവുകൾ ശബരിശൈല സന്ധ്യയിൽ
കരളിലേക്കു പെയ്തുതന്നു കലിയുകേശ ചന്ദനം
(വേദാന്ത ഭൂതനാഥൻ)
ചരണം
———-
ശരണയാചനയ്ക്കു ഞാൻ വരികയാണു സ്വാമിയെ
തരണമാത്മ ശാന്തിയിന്നു ഹരിഹര പ്രഭാവമേ (2)
അടവിയാകുമെൻ അകമേ നീയൊരാൾ
സദിരു തീർത്തു സുഖതരാഗ ലിപികളെഴുതി സന്തതം (2)
ഒന്നുമില്ലയെന്നു കണ്ടു പണ്ടു നീ
തന്നു എന്റെ നാവിലാദ്യ അക്ഷരം.
തീക്കനൽ തിളച്ചുദിച്ച ജീവനിൽ,
തേൻപുരണ്ടവാക്കുകൾക്ക് വാസരം.
കടുകിനുള്ളിൽ ഒരു കടൽ അലയടിക്കുമെന്നപോൽ
കരളിനുള്ളിൽ അയ്യനയ്യൻ അവതരിക്കയാണിതാ..
കലിയുഗത്തിനാധികൾ നടയിലായ് കിതയ്‌ക്കവേ
കരുതലിൻ കുരുന്നു കാറ്റ് കളഭമേകിടുന്നിതാ..
(വേദാന്ത ഭൂതനാഥൻ)
#വേദാന്ത-ഭൂതനാഥൻ-അയ്യപ്പ-സ്വാമി
#Ayyappa-Swami-Songs-Lyrics
#Malayalam-Devotional-Songs-Lyrics
#Ayyappa-Swami
#Sabarimala-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
Malayalam Lyrics
Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Ente Ponnu Swami | Ayyappa Song | MG Sreekumar Ayyappa Songs Lyrics
Singer: #MG.Sreekumar
Lyrics: Rajeev Alunkal
Music: Salgin Kalappura
പല്ലവി
———
വേദാന്ത ഭൂതനാഥൻ അയ്യപ്പ സ്വാമി
ഹേമന്ത ചന്ദ്രനായ മണികണ്ഠ സ്വാമി
കനിവിൻ അരവണയായ് മധുരധാര അരുളണേ
ഉയിരിൻ കതിരവനായ് ഉദയകാന്തി എഴുതണേ
ഹൃദയമെന്ന നാളികേര ഭരണിയിൽ
അയ്യനെന്ന നെയ്യുരുകി നിറയണേ
ഇരുമുടി കടങ്ങളാകെ വീട്ടുവാൻ
കൊടുമുടി പടിത്തടങ്ങൾ ഏറ്റണേ
ശിവതരംഗ ധമനിയിൽ ഹരിലയിച്ച പോരുളിനെ
കണ്ടുനിന്നു തൊഴുതിടുമ്പോൾ തീരുമഖില സങ്കടം.
നാട്ടിലുള്ള നോവുകൾ മാലയിട്ട നാൾമുതൽ
കാടിനുള്ളിൽ കാത്തിരിക്കയാണു ദേവ താരകം
(വേദാന്ത ഭൂതനാഥൻ)
അനുപല്ലവി
——————
സകലസാരസ്വാമിയേ സുകൃത മകര ജ്യോതിയേ
സലില പമ്പ മനസിലൂടെ ഒഴുകുവാൻ തുണയ്ക്കണേ (2)
ഇടറിവീഴുവാൻ ഇടവരാതെയെൻ കളിയരങ്ങിൽ സ്വരവരങ്ങൾ തരികയെന്റെ ഗുരുനിധേ (2)
കീർത്തനങ്ങളായ നേർത്ത തിരികളെ
കണ്ണിലൂറും എണ്ണയിൽ നനച്ചുഞാൻ
കരുതലുള്ള എന്റെ പൊന്നു സ്വാമിയേ
കദനജാതകം തിരുത്തി നൽകണേ..
കഠിനജന്മ വഴികളിൽ ഗതിതടഞ്ഞ ശനിയുടെ
കുടിലതയ്ക്ക് നൽകുമുഗ്ര ശാസനയ്ക്കു വന്ദനം
കരിമുകിൽ കിനാവുകൾ ശബരിശൈല സന്ധ്യയിൽ
കരളിലേക്കു പെയ്തുതന്നു കലിയുകേശ ചന്ദനം
(വേദാന്ത ഭൂതനാഥൻ)
ചരണം
———-
ശരണയാചനയ്ക്കു ഞാൻ വരികയാണു സ്വാമിയെ
തരണമാത്മ ശാന്തിയിന്നു ഹരിഹര പ്രഭാവമേ (2)
അടവിയാകുമെൻ അകമേ നീയൊരാൾ
സദിരു തീർത്തു സുഖതരാഗ ലിപികളെഴുതി സന്തതം (2)
ഒന്നുമില്ലയെന്നു കണ്ടു പണ്ടു നീ
തന്നു എന്റെ നാവിലാദ്യ അക്ഷരം.
തീക്കനൽ തിളച്ചുദിച്ച ജീവനിൽ,
തേൻപുരണ്ടവാക്കുകൾക്ക് വാസരം.
കടുകിനുള്ളിൽ ഒരു കടൽ അലയടിക്കുമെന്നപോൽ
കരളിനുള്ളിൽ അയ്യനയ്യൻ അവതരിക്കയാണിതാ..
കലിയുഗത്തിനാധികൾ നടയിലായ് കിതയ്‌ക്കവേ
കരുതലിൻ കുരുന്നു കാറ്റ് കളഭമേകിടുന്നിതാ..
(വേദാന്ത ഭൂതനാഥൻ)
#വേദാന്ത-ഭൂതനാഥൻ-അയ്യപ്പ-സ്വാമി #Ayyappa-Swami-Songs-Lyrics #Malayalam-Devotional-Songs-Lyrics #Ayyappa-Swami #Sabarimala-Songs-Lyrics