FunRocks.iNOpen App Login



Malayalam Lyrics

പാലാഴിചേലോടെ |Palazhi Chelode | M G Sreekumar | Ayyappa Devotional Song


Song : പാലാഴിചേലോടെ
Lyrics : Rajeev Alunkal
Music : S Kumar
Singer : M G Sreekumar



പാലാഴി ചേലോടെ പായും പമ്പെ
നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ

{2}

പുണ്യാഹം പെയ്യുന്നുണ്ടേ ,പൂങ്കാവിൽ പണ്ടേ ഞാൻ കൂടെ ഉണ്ടേ
പാഞ്ഞില്ല പാവങ്ങൾ പതിനെട്ടാം പടിയേറി കാണിപ്പൊന്നാകുന്നുണ്ടെ
പാപങ്ങൾ പുണ്യങ്ങൾ ആകുന്നുണ്ടെ
പിന്നെയും എന്നുടെ മുൻകോപ പുലിമേലെ
അയ്യപ്പനെറുന്നുണ്ടെ , അയ്യയ്യാ കലികാലം തീരുന്നുണ്ടെ ..

പാലാഴി ചേലോടെ പായും പമ്പെ
നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ

പഞ്ചാദ്രിനാഥൻ ഈ സന്നിധാനത്തിലെ സന്യാസി തികവ്
പഞ്ചഭൂതങ്ങളും പാടി നമിക്കുന്നു സംക്രാന്തി കനിവ്
ചന്ദന പൂനിലാ പട്ട് പുതക്കുന്ന വേദാന്ത തിടമ്പ്
നൊന്ത് വിളിക്കുമ്പോൾ അന്തികത്തെത്തുന്ന കല്പാന്തകുളിര്‌
ഹരിഹരസുധൻ അടിയനെ ഇനി സാന്ത്വന തേനൂട്ട്
ഹാലാസ്യനാഥന്റെ പൊന്നുണ്ണി ആയേൻറെ സംഗീത പൊരുള്
അയ്യപ്പൻ സായൂജ്യപ്പടവ് ..

പാലാഴി ചേലോടെ പായും പമ്പെ
നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ

കാനന മേട്ടിലെ പൊന്ന് പതിഞ്ഞൊരു ശ്രീവാഴും വീട്
കന്നിയപ്പന്റെ കുഞ്ഞു മനസ്സിലെ ഓംകാര കനവ്
നാമം ജപിക്കുമെന്നാത്മാവിൽ ആയിരം കർപൂരത്തെളിവ്
നാദവേദങ്ങളും നാവിൽ തുളുമ്പുന്ന അയ്യാ നിൻ കനവ്
ഇരുമുടിയിലെ ഇഹപരവ്യഥാ നീക്കി നീ ആറാട്
ഇറ്റിറ്റു വീഴുന്ന തൂമഞ്ഞു തുള്ളിപോൽ ഇന്നെന്റെ കണ്ണീരു,
അയ്യപ്പൻ തേനൂറും കണ്ണീരു ..
പാലാഴി ചേലോടെ പായും പമ്പെ
നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ
പുണ്യാഹം പെയ്യുന്നുണ്ടേ ,പൂങ്കാവിൽ പണ്ടേ ഞാൻ കൂടെ ഉണ്ടേ
പാഞ്ഞില്ല പാവങ്ങൾ പതിനെട്ടാം പടിയേറി കാണിപ്പൊന്നാകുന്നുണ്ടെ
പാപങ്ങൾ പുണ്യങ്ങൾ ആകുന്നുണ്ടെ
പിന്നെയും എന്നുടെ മുൻകോപ പുലിമേലെ
അയ്യപ്പനെറുന്നുണ്ടെ , അയ്യയ്യാ കലികാലം തീരുന്നുണ്ടെ ..
പാലാഴി ചേലോടെ പായും പമ്പെ
നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ
പാലാഴി ചേലോടെ പായും പമ്പെ
നിന്നെ പൂണൂലായി പൊന്നയ്യൻ ചാർത്തുന്നുണ്ടെ



#പാലാഴി-ചേലോടെ-പായും-പമ്പെ #പാലാഴി-ചേലോടെ #Malayalam-Ayyappan-Songs-Lyrics #M.G-Sreekumar-Songs-Lyrics #Malayalam-Ayyappa-Bhakthi-Ganangal

Related Items

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share

Malayalam Lyrics

Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle