FunRocks.iNOpen App Login



Malayalam Lyrics

മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് Lyrics | #1963-Malayalam-Songs-Lyrics




Movie: നിണമണിഞ്ഞ കാൽ‌പ്പാടുകൾ
Song : മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (Mamalakalkkapurathu)
Music: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: പി ബി ശ്രീനിവാസ്
Year : #1963



മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട് (2)

കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്
{2}

കായലും പുഴകളും കതിരണിവയലിന് -
കസവിട്ടു ചിരിക്കുമാ ദേശത്ത് (2)
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടു പോലൊരു വീടുണ്ട് -കൊച്ചു
കിളിക്കൂടു പോലൊരു വീടുണ്ട്

വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ -
വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട്

എന്നെയും കാത്തുകാത്തു കണ്ണുനീര്‍ തൂകുന്നോളേ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ -(2)

മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെ കൊണ്ടു പോകാന്‍ കഴിവില്ലല്ലോ
{2}

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട്



#Old-Malayalam-Songs-Lyrics #Evergreen-Malayalam-Songs-Lyrics #1963-Malayalam-Movies-Songs-Lyrics #Malayalam-Lyrics #Pravasi-Songs-Lyrics

Related Items

Malayalam Lyrics

Aakashappanthalaay Song | Varavu | Joju George Movie : #Varavu Song : Aakashappanthalaay Casts : Joju George, Arjun Ashokan, Murali Gopy, Baiju Santhosh Singer : Kapil Kapilan Lyrics By : S
Like Reply Share

Malayalam Lyrics

Aaro Aaro Song | Sri Sri (Malayalam) | Dulquer Salmaan & Pooja Hegde Song : Aaro Aaro Movie : Sri Sri (Malayalam) Casts : Dulquer Salmaan, Pooja Hegde, Dheekshith Shetty, Jagapathi Babu, Ra
Like Reply Share

Malayalam Lyrics

Erunno Song | Unmadham Malayalam Movie | Kunchacko Boban Song : Erunno Movie : Unmadham Cast : Kunchacko Boban Music : Mujeeb Majeed Year : #2026 Lyrics Update Soon #Erunno-Song #
Like Reply Share

Malayalam Lyrics

Chirakayi Uayroo Song | Kandan | Jaison John Song : Chirakayi Uayroo Movie : #Kandan Casts : Ananthapadmanabhan, Jyothish Jose, Baiju Varghese Singer : Anju Joseph Lyrics & Music : Jaison Joh
Like Reply Share

Malayalam Lyrics

Bomma Bomma Song | Sri Sri | Dulquer Salmaan | G V Prakash Kumar Song : Bomma Bomma Movie: Sri Sri Cast : Dulquer Salmaan Music: G V Prakash Kumar Year : #2026 Bomma bomma ninu malli
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle