FunRocks.iNOpen App Login



Malayalam Lyrics

Paikkurumbiye Meykkum (പൈക്കറുമ്പിയെ മേയ്ക്കും) Song Lyrics - Gramaphone Movie Song Lyrics



Song : പൈക്കുറുമ്പിയെ മേയ്ക്കും
Casts : #Dileep, #Meera.Jasmine
Movie :Gramaphone
Year : 2003
Language : Malayalam


ആ...ആ...ആ..ആ..ആ...ആ...ആ...ആ...ആ...
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
സുൻ സുനനന സുൻ സുനനന സുൻ സുനനന സുൻ സുനനന

പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ
{2}

തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
{2}

ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ് ഓ...
{2}
കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
(പൈക്കറുമ്പിയെ...)

കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ...
{2}
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
(പൈക്കറുമ്പിയെ...)


#പൈക്കറുമ്പിയെ-മേയ്ക്കും #പൈക്കറുമ്പിയെ #Dileep-Movies-Songs-Lyrics #Paikkurumiye-Meykkum-Lyrics #Malayalam-Evergreen-Songs-Lyrics

Related Items

Malayalam Lyrics

Thoomanju Thooval Song | Paithalattam | Sithara Krishnakumar Song : Thoomanju Thooval Movie: #Paithalattam Singer: Sithara Krishnakumar Music Director: Leela L Girish kuttan Lyricist: Kai
Like Reply Share

Malayalam Lyrics

Churulmudi Churulo Song | Avaraachan & Sons | Ganapathi | Sid Sriram | Zeba | Sanal Dev Movie : Avaraachan & Sons Song : Churulmudi Churulo Cast : #Ganapathi Music Composed, Programmed & Arran
Like Reply Share

Malayalam Lyrics

Maskara Song | Ankam Attahasam | Madhav Suresh Song : Maskara Movie: Ankam Attahasam Casts : Madhav Suresh, Saiju Kurup, Shine Tom Chacko Singers: Indravati Chauhan Music Director: Sreekumar
Like Reply Share

Malayalam Lyrics

Kakke Kakke Kudevide Song | Ankam Attahasam | Madhav Suresh | Vineeth Sreenivasan Song : Kakke Kakke Kudevide Movie : Ankam Attahasam Cast : Madhav Suresh Singer: Vineeth Sreenivasan Music Di
Like Reply Share

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle