Login
Malayalam Lyrics
Oru Pattu Pinneyum (ഒരു പാട്ടു പിന്നെയും) -
#Kavitha
Lyricst :
#Sugathakumari
Singer : V. T. Murali
ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പിൽ
തനിച്ചിരുന്നൊടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോർത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടറുമീ ഗാനമോന്നേറ്റു പാടാൻ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവു പോൽ കൊത്തി പിരിഞ്ഞു പോയ്
മെയ്ച്ചൂടിൽ അട വെച്ചുയർത്തിയ കൊച്ചുമക്കൾ
ആർക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സിൽ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാൽ ഉഴിഞ്ഞു
കൊണ്ടൊരു കൊച്ചു രാപ്പൂവുണർന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളിൽ തിളങ്ങുമീ പാട്ടു കേൾക്കാൻ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ
വഴിമരച്ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
അപ്പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തൻ കൊച്ചു
ചിറകിന്റെ നോവ് മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോർക്കാതെയാ
വിരിവാനം ഉള്ളാൽ പുണർന്നു കൊണ്ടേ
വെട്ടിയ കുറ്റിമേൽ ചാഞ്ഞിരുന്നാർദ്രമായ്
ഒറ്റചിറകിന്റെ താളമോടെ
ഒരു പാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
#ഒരു-പാട്ടു-പിന്നെയും
#Oru-Pattu-Pinneyum
#Trending-Malayalam-Kavitha
#Oru-Pattu-Pinneyum-Kavitha
#Malayalam-Kavithakal
#Sugathakumari
#Kavitha
Like
Comment
Share
Related Items
MalayalamLyrics
Thalavan Theme Song | Thalavan (2024) Movie Songs Lyrics | Asif Ali & Biju Menon Song : Thalavan Theme Song Movie : #Thalavan Casts : Asif Ali, Biju Menon Music Composed : Deepak Dev Lyrics
Like Reply Share
MalayalamLyrics
Pushpa Pushpa (Malayalam) Song Lyrics | Pushpa 2 The Rule | Allu Arjun, Rashmika & Fahadh F | #2024-Malayalam-Songs-Lyrics Song: Pushpa Pushpa Movie: Pushpa 2 The Rule (Malayalam) Casts : Allu
Like Reply Share
MalayalamLyrics
K For Krishna - Lyrics | Guruvayoorambala Nadayil | Prithviraj Sukumaran | Aju Varghese Song : K For Krishna Movie : Guruvayoorambala Nadayil Casts : Prithviraj Sukumaran, Basil Joseph, Nikhil
Like Reply Share
MalayalamLyrics
Komban ft. Baby Jean - Lyrics | #Nadikar | Tovino Thomas | Lal Jr. | Yakzan Gary Pereira,Neha Nair Song : Komban Movie : #Nadikar Music Composed & Arranged by Yakzan Gary Pereira & Neha Nair W
1 Likes Reply Share
MalayalamLyrics
ചാലിച്ച ചന്ദനത്തിൽ (Chalicha Chandanathil) |️ പട്ട് | #2024-Malayalam-Album-Songs-Lyrics Music : Anurag Babu Singer : Unmesh Velappaya Lyrics : Akhil Unni Casts : #Jafar & Sree Devi Year
Like Reply Share
© FunRocks.iN 2022™
Bigg Boss Malayalam Poll
Oru Pattu Pinneyum (ഒരു പാട്ടു പിന്നെയും) - #Kavitha
Lyricst : #Sugathakumari
Singer : V. T. Murali
ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പിൽ
തനിച്ചിരുന്നൊടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോർത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടറുമീ ഗാനമോന്നേറ്റു പാടാൻ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവു പോൽ കൊത്തി പിരിഞ്ഞു പോയ്
മെയ്ച്ചൂടിൽ അട വെച്ചുയർത്തിയ കൊച്ചുമക്കൾ
ആർക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സിൽ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാൽ ഉഴിഞ്ഞു
കൊണ്ടൊരു കൊച്ചു രാപ്പൂവുണർന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളിൽ തിളങ്ങുമീ പാട്ടു കേൾക്കാൻ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ
വഴിമരച്ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
അപ്പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തൻ കൊച്ചു
ചിറകിന്റെ നോവ് മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോർക്കാതെയാ
വിരിവാനം ഉള്ളാൽ പുണർന്നു കൊണ്ടേ
വെട്ടിയ കുറ്റിമേൽ ചാഞ്ഞിരുന്നാർദ്രമായ്
ഒറ്റചിറകിന്റെ താളമോടെ
ഒരു പാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
#ഒരു-പാട്ടു-പിന്നെയും #Oru-Pattu-Pinneyum #Trending-Malayalam-Kavitha #Oru-Pattu-Pinneyum-Kavitha #Malayalam-Kavithakal #Sugathakumari #Kavitha