FunRocks.iNOpen App Login



Malayalam Lyrics

പരമ പവിത്രമതാമീ മണ്ണില്‍ (Parama Pavithramathami Mannil) Lyrics




പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ,
പൂങ്കാവനങ്ങളുണ്ടിവിടെ. (2)
{2}

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ -(2)
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ്
പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)

ഭഗത്സിംഹനും ഝാന്‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ -(2)
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു,
ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര..)

അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ് -(2)
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു,
ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)



#പരമ-പവിത്ര #Parama-Pavithra-Mannil #Malayalam-Songs-Lyrics #Parama-Pavithra

Related Items

Malayalam Lyrics

Aakashappanthalaay Song | Varavu | Joju George Movie : #Varavu Song : Aakashappanthalaay Casts : Joju George, Arjun Ashokan, Murali Gopy, Baiju Santhosh Singer : Kapil Kapilan Lyrics By : S
Like Reply Share

Malayalam Lyrics

Aaro Aaro Song | Sri Sri (Malayalam) | Dulquer Salmaan & Pooja Hegde Song : Aaro Aaro Movie : Sri Sri (Malayalam) Casts : Dulquer Salmaan, Pooja Hegde, Dheekshith Shetty, Jagapathi Babu, Ra
Like Reply Share

Malayalam Lyrics

Erunno Song | Unmadham Malayalam Movie | Kunchacko Boban Song : Erunno Movie : Unmadham Cast : Kunchacko Boban Music : Mujeeb Majeed Year : #2026 Lyrics Update Soon #Erunno-Song #
Like Reply Share

Malayalam Lyrics

Chirakayi Uayroo Song | Kandan | Jaison John Song : Chirakayi Uayroo Movie : #Kandan Casts : Ananthapadmanabhan, Jyothish Jose, Baiju Varghese Singer : Anju Joseph Lyrics & Music : Jaison Joh
Like Reply Share

Malayalam Lyrics

Bomma Bomma Song | Sri Sri | Dulquer Salmaan | G V Prakash Kumar Song : Bomma Bomma Movie: Sri Sri Cast : Dulquer Salmaan Music: G V Prakash Kumar Year : #2026 Bomma bomma ninu malli
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle