FunRocks.iNOpen App Login



Malayalam Lyrics

Nishagandhi Neeyethra Dhanya Malayalam (നിശാഗന്ധി നീയെത്ര ധന്യ) Lyrics | O N V Kurup Poem lyrics


കവിത : നിശാഗന്ധി നീയെത്ര ധന്യ
രചന : ഒ എന്‍ വി കുറുപ്പ്


നിഴല്‍ പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍
കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ
നില്‍പു നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ..

മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ
നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ

വിടര്‍ന്നാവു നീ സുസ്മിതേ -(2)
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..
ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു..

വിടര്‍ന്നൊന്നു വീര്‍പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങള്‍
ആവീര്‍പ്പിലിറ്റിറ്റു നിന്നൂ..
നിശാഗന്ധി നീയെത്ര ധന്യ..

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതം ഓടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
{2}
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..

നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ..

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം
വിധിക്കപ്പെടുമ്പോള്‍
{2}
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ
വിധിക്കപ്പെടുമ്പോള്‍

തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട
ദുഖങ്ങള്‍ ഞങ്ങള്‍
{2}
കവാടം തകര്‍ത്തെത്തും ഏതോ
സഹസ്രാംശുവെ കാത്തുകാത്ത്
അസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍

ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ സ്വയം മൃത്യുവെ കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ.. -(2)



#O.N.V.Kurup-Poem-Lyrics #Trending-Malayalam-Poems #Old-Malayalam-Poems #O.N.V.Kurupp-Poems #O.N.V.Kurup-Poems #Nishagandhi-Neeyethra-Dhanya #Popular-Malayalam-Poems-Lyrics

Related Items

Malayalam Lyrics

IYKYK Song Lyrics| Athiradi | Tovino Thomas | Basil Joseph | Riya Shibu | Vishnu Vijay | Fejo | Poornima Kannan Song : IYKYK Movie : #Athiradi Casts : Tovino Thomas, Basil Joseph, Zarin Shiha
Like Reply Share

Malayalam Lyrics

Ee Paradevanaho Song - K J Yesudas | #Malayalam-Songs-Lyrics Song : Ee Paradevanaho Singer: K. J. Yesudas sir Musician/Composer: Mohan Sithara sir Lyrics: Yusthus Youseph sir (Justus Joseph)
Like Reply Share

Malayalam Lyrics

Yayathi Yayathi Song Lyrics | Megha Mounam | Sheelam M Swamy Song : Yayathi Yayathi Movie : Megha Mounam Casts : Sheelam M Swamy, Moksha Kushal, Saathvika Music : Judah Sandhy Singer : Angel
Like Reply Share

Malayalam Lyrics

Alameenidhin Song | Shubarathri | Dileep & Anu Sithara Song: Alameenidhin Movie: #Shubarathri Casts : #Dileep, Anu Sithara Singer: #Bijibal, Sooraj Santhosh Music: #Bijibal Lyricist: #H
Like Reply Share

Malayalam Lyrics

Anuraga Kilivathil Song Lyrics | Shubarathri | Dileep & Anu Sithara Song: Anuraga Kilivathil Movie: #Shubarathri Casts : #Dileep, Anu Sithara Singer: K S Harisankar, Sangeetha Sreekanth M
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle